ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഇനി 24 ടീമുകൾ!!

ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ഇനി മൂന്നാഴ്ച മാത്രം നീണ്ടു നിൽക്കുന്ന ലീഗ് ആയിരിക്കില്ല. വനിതാ ഫുട്ബോളിന്റെ വളർച്ച ഉറപ്പുവരുത്താൻ വേണ്ടി ലീഗിന്റെ വലുപ്പം കൂട്ടാൻ ഒരുങ്ങുകയാണ് എ ഐ എഫ് എഫ്. അടുത്ത സീസൺ മുതൽ വനിതാ ലീഗിൽ 24 ടീമുകൾ പങ്കെടുക്കും. കഴിഞ്ഞ സീസണിൽ 12 ടീമുകൾ ആയിരുന്നു ലീഗിൽ പങ്കെടുത്തത്. വെറും 19 ദിവസം മാത്രം നീണ്ടു നിന്ന ലീഗ് സേതു എഫ് സി ആയിരുന്നു സ്വന്തമാക്കിയത്.

എന്നാൽ ഇത്ര ചെറിയ കാലയളവിൽ മാത്രം ഫുട്ബോൾ കളിച്ചാൽ ഇന്ത്യയിലെ വനിതാ ഫുട്ബോൾ വളരില്ല എന്ന ബോധമാണ് എ ഐ എഫ് എഫിനെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കുന്നത്. ഒരോ ക്ലബും ചുരുങ്ങിയത് 18 മത്സരങ്ങൾ എങ്കിലും ലീഗിൽ കളിക്കും എന്ന് ഉറപ്പ് വരുത്തുന്ന ലീഗ് ആയിരിക്കും നടക്കുക എന്ന് എ ഐ എഫ് എഫ് പറഞ്ഞു. 2022ലെ വനിതാ ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യ ആ‌ സമയത്തേക്ക് കരുത്തുറ്റ ഒരു ടീമിനെ ഒരുക്കാൻ ആണ് ശ്രമിക്കുന്നത്.

Previous articleസെവിയ്യയുടെ ബെൻ യെഡെറിനെ സ്വന്തമാക്കി മൊണാകോ
Next articleലഭിയ്ക്കുന്ന തുടക്കം വലിയ സ്കോറിലേക്ക് മാറ്റുകയാണ് ലക്ഷ്യം