ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ഇന്ന് മുതൽ ബാംഗ്ലൂരിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിന്റെ നാലാം സീസൺ ഇന്ന് മുതൽ ബെംഗളൂരുവിൽ. ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയമാകും ഫുട്ബോൾ ലീഗിന്റെ ഫൈനൽ റൗണ്ടിന് ഇന്ന് മുതൽ വേദിയാവുക. ആദ്യ മത്സരത്തിൽ കിക്ക്സ്റ്റാർട്ട് എഫ് സി മണിപ്പൂരിലെ ക്രിപ്ഷ എഫ് സിയെ നേരിടും. മത്സരങ്ങൾ ഫേസ് ബുക്കിൽ ലൈവായി സ്ട്രീം ചെയ്യുമെന്ന് എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്.

12 ടീമുകളാണ് ഇത്തവണ ലീഗിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരളത്തെ പ്രതിനിധീകരിച്ച് തുടർച്ചയായ മൂന്നാം തവണയും ഗോകുലം കേരള എഫ് സി ആണ് വനിതാ ലീഗിൽ മത്സരിക്കുന്നത്. പ്ലേ ഓഫിൽ അളക്പുര എഫ് സിയെ തോൽപ്പിച്ച് ഫൈനൽ റൗണ്ടിൽ എത്തിയ ഗോകുലം ഗ്രൂപ്പ് ബിയിലാണ് ഇറങ്ങുക.

കഴിഞ്ഞ സീസണിൽ ലുധിയാനയിൽ വെച്ച് നടന്ന ലീഗിൽ തമിഴ്നാട് ക്ലബായ സേതു എഫ് സി ആയിരുന്നു ലീഗ് കിരീടം സ്വന്തമാക്കിയത്.

Group A;

Kickstart FC (Karnataka), FC Kolhapur (Maharashtra), Krypsha FC (Manipur), BBK DAV FC (Punjab), Sethu FC (Tamil Nadu), Baroda FA ( Gujarat)

Group B;

Kenkre FC (Maharashtra), Gokulam Kerala FC (Kerala), Odisha Police FC (Odisha), Bangalore United FC (Karnataka), Sreebhumi FC (West Bengal), Bidesh XI FC (Goa)