വനിതാ ലോകകപ്പ്, വൻ ജയത്തോടെ ഇറ്റലി പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ലോകകപ്പിൽ ഇറ്റലി പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ജമൈക്കയ്ക്ക് എതിരെ വൻ വിജയം നേടിയതോടെയാണ് ഇറ്റലിയുടെ നോക്കൗട്ട് റൗണ്ട് ഉറച്ചത്. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിക്ക് വേണ്ടി ഹാട്രിക്കുമായി ഗിരേലിയാണ് സ്റ്റാർ ആയത്. ഇറ്റലി വനിതകൾക്കായി ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാം താരം മാത്രമാണ് ഗിരേലി.

ഇരട്ട ഗോളുകളുമായി ഗല്ലിയും തിളങ്ങി. ഈ അഞ്ചു ഗോളിന്റെ വിജയം ഇറ്റലിയുടെ 1991ൻ ശേഷമുള്ള ഏറ്റവും വലിയ ലോകകപ്പ് വിജയമാണ്. ആദ്യ മത്സരത്തിൽ ഇറ്റലി ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ബ്രസീൽ ആണ് ഇറ്റലിയുടെ അവസാന മത്സരത്തിലെ എതിരാളികൾ.