ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യതാ, ഇന്ത്യൻ പോരാട്ടം ഇന്ന് തുടങ്ങും

- Advertisement -

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഇൻ ആരംഭിക്കുൻ. മെയ്മോൾ റോക്കിയുടെ കീഴിൽ മ്യാന്മാറിൽ ഉള്ള ഇന്ത്യൻ ടീം ഇന്ന് ഇന്തോനേഷ്യയെ ആണ് നേരിടുക. ഗ്രൂപ്പ് എയിൽ മ്യാന്മാർ, ഇന്തോനേഷ്യ, നേപ്പ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം കളിക്കേണ്ടത്. ഇതുവരെ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാം റൗണ്ടിനപ്പുറം ഇന്ത്യ കടന്നിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്ര നേട്ടമാണ് ഇന്ത്യൻ വനിതകളുടെ ലക്ഷ്യം.

ഗ്രൂപ്പിലെ ഏറ്റവും ദുർബലർ ആണ് ഇന്തോനേഷ്യ. രണ്ടു മാസം മുമ്പ് ഏറ്റുമുറ്റിയപ്പോൾ ഇന്ത്യ രണ്ട് തവണ ഇന്തോനേഷ്യയെ തോൽപ്പിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്. സാഫ് കപ്പ് കിരീട നേട്ടത്തിനു ശേഷം ഇറങ്ങുന്ന ഇന്ത്യൻ വനിതകൾ ആ ഫോം മ്യാന്മാറിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് മത്സരം നടക്കുക.

Advertisement