ഇന്ത്യൻ വനിതകളുടെ ചതുരാഷ്ട്ര ടൂർണമെന്റ് ഫിക്സ്ചർ ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ അടക്കം നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന വനിതാ ഫുട്ബോൾ ടീമുകളുടെ ചതുരാഷ്ട്ര ടൂർണമെന്റിന്റെ ഫിക്സ്ചറുകൾ തയ്യാറായി. ഒഡീഷ്യയിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ ഫെബ്രുവരി 9 മുതൽ ആരംഭിക്കും. ഇറാൻ, മ്യാന്മാർ, നേപ്പാൾ എന്നീ വനിതാ ടീമുകൾ ആകും ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം പങ്കെടുക്കുന്നത്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ആകും ടൂർണമെന്റിന്റെ വേദി ആവുക. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് കൂടുതൽ മത്സര പരിചയത്തിന് വേണ്ടിയാണ് ഈ ടൂർണമെന്റ് എ ഐ എഫ് എഫ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും നടത്തിയ പര്യടനത്തിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും വിജയിച്ചിരുന്നു.

ഫിക്സ്ചറുകൾ;

Feb 9:
Myanmar vs Nepal (4pm)
India vs Iran (7pm)

Feb 11:
Myanmar vs Iran (4pm)
India vs Nepal (7pm)

Feb 13:
Iran vs Nepal (4pm)
India vs Myanmar (7pm)

Feb 15: FINAL