ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ആകും ആദ്യം ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുക എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഇന്ത്യൻ പുരുഷ ടീമിനേക്കാൾ എത്രയോ മികച്ചതാണ് വനിതാ ടീമിന്റെ റാങ്കിംഗ്. അതും വനിതാ ടീമിന് കാര്യമായ പരിഗണന ലഭിക്കാതിരുന്നിട്ടും. അതുകൊണ്ട് തന്നെ പുരുഷ ടീമിനേക്കാൾ മുന്നേ വനിതാ ടീം ലോകകപ്പിന് യോഗ്യത നേടും. പ്രഫുൽ പട്ടേൽ പറഞ്ഞു.
2027 വനിതാ ലോകകപ്പിൽ തനെ ഇന്ത്യൻ വനിതകൾ ലോകകപ്പ് യോഗ്യത നേടും എന്നാണ് താൻ വിശ്വസിക്കുന്നത്. അതിനായാകും ഇന്ത്യൻ ഫുട്ബോൾ പ്രവർത്തിക്കുന്നതും. വനിതാ ഫുട്ബോളിന് ഉള്ള എല്ലാ പിന്തുണയും എ ഐ എഫ് എഫ് നൽകും എന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ഇന്ത്യൻ കായിക മന്ത്രി റിജുജുവും സമാനമായ അഭിപ്രായം പങ്കുവെച്ചു. ജൂനിയർ തലത്തിലും സീനിയർ തലത്തിലും ഇന്ത്യൻ വനിതാ ടീം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.