ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വിയറ്റ്നാമിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വിയറ്റ്നാമിലേക്ക് പര്യടനം നടത്തും. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആണ് ഇന്ത്യൻ ടീം വിയറ്റ്നാമിലേക്ക് യാത്ര തിരിക്കുന്നത്. നവംബറിൽ ആകും മത്സരങ്ങൾ. രണ്ട് മത്സരങ്ങളിലും വിയറ്റ്നാം തന്നെയാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ 3, നവംബർ 6 തീയതികളിൽ വിയറ്റ്നാം യൂത്ത് ഫുട്ബോൾ ട്രെയിനിങ് സെന്ററിൽ വെച്ചാകും മത്സരങ്ങൾ.

ഉസ്ബെകിസ്താനിലെയും സ്പെയിനിലെയും മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാകും ഇന്ത്യയുടെ വിയറ്റ്നാം യാത്ര. ഫിഫാ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ മുകളിൽ ഉള്ള ടീമാണ് വിയറ്റ്നാം. ഇന്ത്യ 58ആം സ്ഥാനത്തും വിയറ്റ്നാം 34ആം സ്ഥാനത്തുമാണ് റാങ്കിംഗിൽ ഉള്ളത്.

വിയറ്റ്നാമിലേക്കുള്ള സാധ്യത ടീം;

Goalkeepers: Aditi Chauhan, Elangbam Panthoi Chanu, Maibam Linthoingambi Devi, Sowmiya N.
Defenders: Arati Anima Khadia, Jabamani Tudu, Loitongbam Ashalata Devi, Michel Castanha, Ngangbam Sweety Devi, Pratiksha Lakra, Sorokhaibam Ranjana Chanu, W Linthoingambi Devi.

Midfielders: Asem Roja Devi, Grace Lalrampari, Karthika A, Manisha, Nongmathem Ratanbala Devi, Ritu Rani, Sangita Basfore, Sanju Yadav, Soni Behera, Sumithra Kamaraj.

Forwards: Anju Tamang, Dangmei Grace, Heigrujam Daya Devi, Karishma P Shirvoikar, Ngangom Bala Devi, Renu, Sharda Kumari.

Head Coach: Maymol Rocky.