ഇന്ത്യൻ ഡിഫൻഡർ ലാകോ ഭൂട്ടിയ ഗോകുലം കേരള എഫ് സിയിൽ

- Advertisement -

വനിതാ ലീഗിനായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഇന്ത്യൻ ടീമിന്റെ ഡിഫൻഡർ ലാകോ ഭൂട്ടിയ ആണ് കഴിഞ്ഞ ദിവസം ഗോകുലവുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറെ വർഷങ്ങളായി ഇന്ത്യൻ ഡിഫൻസിലെ പ്രധാന താരമാണ് ലാകോ ഭൂട്ടിയ. സിക്കിം സ്വദേശിയായ ലാകോ മുമ്പ് വിദേശ ക്ലബിൽ കളിച്ചിട്ടുണ്ട്. മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റ് ആയിരുന്നു 2014ൽ ലാകോയെ സൈൻ ചെയ്തത്. പരിചയ സമ്പത്തുള്ള ലാകോയുടെ വരവ് ടീമിന് വലിയ സഹായമാകും.

ലാകോ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. കോഴിക്കോടിൽ കഠിന പരിശീലനത്തിലാണ് ടീം ഇപ്പോൾ. മെയ് 5ന് ആണ് ഇന്ത്യൻ വനിതാ ലീഗ് ആരംഭിക്കുന്നത്. ഇതിനകം തന്നെ ഗോകുലം നിരവധി വൻ താരങ്ങളെ സൈൻ ചെയ്തിട്ടുണ്ട്. ഇന്ത്യൻ താരങ്ങളായ അഞ്ജു, സഞ്ജു, മനീഷ, ദലിമ ചിബർ, അഞ്ജന, പോളി കോളി, രേഷ്മ, അതുല്യ എന്നിവരെ ഗോകുലം കേരള എഫ് സി നേരത്തെ തന്നെ സൈൻ ചെയ്തിരുന്നു.

Advertisement