ജർമ്മൻ പടയ്ക്ക് മടങ്ങാം, അത്ഭുത പ്രകടനത്തോടെ സ്വീഡൻ ആദ്യമായി സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ലോകകപ്പിൽ നിന്ന് വനിതാ ഫുട്ബോളിലെ കരുത്തരായ ജർമ്മനി പുറത്ത്. ഇന്ന് നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ സമർത്ഥമായി പോരാടിയ സ്വീഡിഷ് പെൺപടയാണ് ജർമ്മനിയെ നാട്ടിലേക്ക് അയച്ച് സെമി ഫൈനലിലേക്ക് കടന്നത്. പ്രീക്വാർട്ടറിൽ കാനഡയ്ക്ക് എതിരെ താരമായി മാറിയ ബ്ലാക്ക് സ്റ്റീനിയസ് തന്നെയാണ് ഇന്നും സ്വീഡന്റെ വിജയക്കൊടി പാറിച്ചത്.

ഏവരും ജർമ്മനി വിജയിക്കും എന്നാണ് പ്രവചിച്ചിരുന്നത് എങ്കിലും ഫ്രാൻസിൽ ഇതുവരെ ഉള്ള സ്വീഡന്റെ പ്രകടനം ജർമ്മനിക്ക് ഭീഷണി ഉയർത്തിയിരുന്നു. മത്സരം ആരംഭിച്ച് 16ആം മിനുട്ടിൽ തന്നെ ജർമ്മനി മുന്നിൽ എത്തി. ലിനാ മഗ്വിലിലൂടെ ആയിരുന്നു ജർമ്മൻ ഗോൾ ഗോൾ. ഡിഫൻസിന്റെ പിഴവാണെങ്കിലും ഗംഭീര ഒരു വോളിയിലൂടെ ആയിരുന്നു ലിനയുടെ ഗോൾ വന്നത്.

ജർമ്മൻ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ സോഫിയ ജാകബ്സണിലൂടെ സ്വീഡന് ആയി. 22ആം മിനുട്ടിൽ സമനില നേടുയ സ്വീഡൻ 48ആം മിനുട്ടിൽ ബ്ലാക്ക്സ്റ്റീനിയസിലൂടെ വിജയ ഗോളും നേടി. സ്വീഡന്റെ ആദ്യ വനിതാ ലോകകപ്പ് സെമി ഫൈനലാണിത്. ഈ ജയത്തോടെ ടോക്കിയോ ഒളിമ്പിക്സിലേക്ക് സ്വീഡൻ വനിതാ ടീം യോഗ്യത ഉറപ്പാക്കി.

സെമിയിൽ ഹോളണ്ടിനെ ആകും സ്വീഡൻ നേരിടുക. ഇന്ന് മഞ്ഞക്കാർഡ് ലഭിച്ച ഫോർവേഡ് റോൾഫോ ഇല്ലാതെ ആകും സെമിയിൽ സ്വീഡൻ ഇറങ്ങുക.