ജർമ്മൻ ദേശീയ താരം ടബിയ കെമ്മെയെ ആഴ്സണൽ വനിതാ ടീം സ്വന്തമാക്കി. 26കാരിയായ വേഴ്സറ്റൈൽ പ്ലയറെ ജർമ്മൻ ക്ലബായ ടർബിൻ പോസ്റ്റ്ഡാമിൽ നിന്നാണ് ആഴ്സണൽ ടീമിൽ എത്തിച്ചത്. അവസാന 12 വർഷമായി പോസ്റ്റ്ഡാമിന്റെ ഒപ്പമായിരുന്നു കെമ്മെ കളിച്ചത്.
പോസ്റ്റ്ഡാമിന്റെ ഒന്നിച്ച് ചാമ്പ്യൻസ് ലീഗും ജർമ്മൻ ലീഗും താരം നേടിയിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായ താരം ജർമ്മനിക്കായി അമ്പതിലധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫോർവേഡാണെങ്കിൽ മിഡ്ഫീൽഡിലും ഡിഫൻസിലും ഒക്കെ കളിക്കാൻ കെമ്മെയ്ക്ക് കഴിവുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
