ഇംഗ്ലണ്ടിന്റെ വിജയത്തോടെ വനിതാ യൂറോ കപ്പിന് തുടക്കം

Newsroom

വനിതാ യൂറോ കപ്പിന് ഇംഗ്ലണ്ടിന്റെ വിജയത്തോടെ തുടക്കം. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രിയയെ നേരിട്ട ആതിഥേയരായ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. 68000ന് മുകളിൽ ഉൺറ്റായിരുന്ന ആരാധകർക്ക് മുന്നിൽ ഇംഗ്ലീഷ് നിര നന്നായി കളിച്ചു എങ്കിലും വലിയ സ്കോറിന് ജയിക്കാൻ അവർക്ക് ആയില്ല.

മത്സരത്തിന്റെ 16ആം മിനുട്ടിൽ ബെത് മേഡാണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. ആഴ്സണൽ താരത്തിന്റെ ഈ ഗോൾ വിജയം നിർണയിച്ച ഗോളായി മാറി. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന്റെ പൂർണ്ണ ആധിപത്യം കണ്ടു എങ്കിൽ രണ്ടാം പകുതിയിൽ കൗണ്ടറുകളിലൂടെ ഔസ്ട്രിയയും പൊരുതുന്നത് കാണാൻ ആയി. എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

നാളെ നടക്കുന്ന മത്സരങ്ങൾ നോർത്തേൺ അയർലണ്ട് നോർവേയെ നേരിടും.