വനിതാ യൂറോ കപ്പിന് നാളെ തുടക്കമാകും. ഇംഗ്ലണ്ട് ആണ് ഇത്തവണ യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ഓസ്ട്രിയയെ നേരിടും. 16 രാജ്യങ്ങളാണ് വനിതാ യൂറോ കപ്പിൽ പങ്കെടുക്കുന്നത്. ആകെ ഫൈനൽ അടക്കം 31 മത്സരങ്ങൾ നടക്കും.
നെതർലന്റ്സ് ആണ് നിലവിലെ വനിതാ യൂറോ കപ്പ് ചാമ്പ്യൻസ്. അവർ ഗ്രൂപ്പ് സിയിൽ സ്വീഡൻ, പോർച്ചുഗൽ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾക്ക് ഒപ്പം ആണ് ഉള്ളത്. വെംബ്ലി സ്റ്റേഡിയത്തിൽ ആകും ഫൈനൽ നടക്കുക. മത്സരങ്ങൾ സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.
ഗ്രൂപ്പ് എ; England, Austria, Norway, Northern Ireland
Group B
Germany, Denmark, Spain, Finland
Group C
Netherlands, Sweden, Portugal, Switzerland
Group D
France, Italy, Belgium, Iceland