സ്പെയിനിൽ വെച്ച് നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് പരാജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സ്പാനിഷ് ക്ലബായ വിയ്യാറയൽ ആൺ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിയ്യാറയലിന്റെ വിജയം. വിയ്യാറയലിനായി ആദ്യ പകുതിയിൽ ശൈലയും രണ്ടാം പകുതിയിൽ നാസയും ഗോൾ നേടി. ഇനി മൂന്ന് മത്സരങ്ങൾ കൂടെ ഇന്ത്യൻ ടീം കോടിഫ് കപ്പിൽ കളിക്കും. ഓഗസ്റ്റ് മൂന്നിന് ബൊളീവയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.