സ്പെയിനിൽ വെച്ച് നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് ആദ്യ വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ടീമായ ബൊളീവിയയെ ആണ് ഇന്ത്യ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. രത്ന ബാലയുടെ ഇരട്ട ഗോളുകളിൽ ആയിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ രണ്ടാം മിനുട്ടിൽ ബൊളീവിയ ലീഡ് എടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. അഞ്ചാം മിനുട്ടിൽ ബാലാദേവി ഇന്ത്യക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ രത്ന ബാലയുടെ ഇരട്ട ഗോളുകൾ വിജയം ഉറപ്പിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ ഇന്ത്യയെ വിയ്യാറയൽ പരാജയപ്പെടുത്തിയിരുന്നു.