കോണ്ടിനന്റൽ കപ്പിൽ ആഴ്സണലിന് 9 ഗോൾ ജയം

- Advertisement -

എഫ് എ കോണ്ടിനന്റൽ കപ്പിൽ ആഴ്സണൽ വനിതകൾക്ക് ഒമ്പതു ഗോൾ ജയം. ഇന്ന് ലൂവെസ് വുമൺ ടീമിനെ നേരിട്ട ആഴ്സണൽ ഒരു ദയയും കാണിക്കാതെ ജയം സ്വന്തമാക്കുകയായിരുന്നു. ആഴ്സണലിനായി വിവയനെ മിദമെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടി. വുമൺസ് സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെതിരെയും വിവിയനെ ഹാട്രിക്ക് നേടിയിരുന്നു.

വിവിയനയെ കൂടാതെ കിം ലിറ്റിലും ഹാട്രിക്ക് നേടി. ഡാനിയെലെ ഡോങ്ക്, ലിസ എവാൻസ്, കാറ്റി എന്നിവരാണ് ആഴ്സണലിന്റെ മറ്റു സ്കോറേഴ്സ്. കോണ്ടിനന്റൽ കപ്പിൽ രണ്ടിൽ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് 2 സൗതിൽ ഒന്നാമതാണ് ആഴ്സണൽ ഇപ്പോൾ.

Advertisement