എഫ് എ കോണ്ടിനന്റൽ കപ്പിൽ ചെൽസി വനിതകൾക്ക് തകർപ്പൻ ജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ചെൽസി എതിരില്ലാത്ത നാലു ഗോളുകളുടെ ജയം സ്വന്തമാക്കി. ബെതനി ഇംഗ്ലണ്ടിന്റെ ബ്രേസാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ബെതനിയെ കൂടാതെ അദലീനയും സ്പെൻസുമാണ് ചെൽസിക്കായി ഗോൾ നേടിയത്. നാലിൽ മൂന്നു ഗോളികൾക്കും അവസരം ഒരുക്കിയത് ഇംഗ്ലീഷ് താരം ഫ്രാൻ കിർബി ആയിരുന്നു.