വനിത ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഹെയ്തിയെ വീഴ്ത്തി ചൈന. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ആയിരുന്നു അവരുടെ ജയം. ജയത്തോടെ അവസാന കളിയിൽ ഇംഗ്ലണ്ടിനെ നേരിടേണ്ട അവർ ഗ്രൂപ്പിൽ ഡെന്മാർക്കിന് ഒപ്പം എത്തി. അതേസമയം അവസാന മത്സരത്തിൽ ഡെന്മാർക്ക് എതിരാളികൾ ആയ ഹെയ്തി കളിച്ച രണ്ടു മത്സരത്തിലും തോൽവി വഴങ്ങി.
മത്സരത്തിൽ 29 മത്തെ മിനിറ്റിൽ ഷേർലി ജൂഡിക്ക് എതിരായ ഫൗളിനു ഷാങ് റൂയിക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ ചൈന പത്ത് പേരായി ചുരുങ്ങി. ഒരുപാട് അവസരങ്ങൾ ആണ് തുടർന്ന് ഹെയ്തി ഉണ്ടാക്കിയത്. ഇടക്ക് ചൈനീസ് ഗോൾ കീപ്പർ ഷു യുവിന്റെ മികച്ച സേവ് ആണ് അവരെ മത്സരത്തിൽ നിലനിർത്തിയത്. ഷാങ് ലിനിയനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽട്ടി 74 മത്തെ മിനിറ്റിൽ ഗോൾ ആക്കിയ മാറ്റിയ വാങ് ഷുയാങ് ചൈനക്ക് മത്സരത്തിൽ നിർണായക മുൻതൂക്കം സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് ഹെയ്തിക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചെങ്കിലും വാർ അത് നിഷേധിച്ചു. അവസാന മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കാൻ നെരിയ മോണ്ടസിർക്കും ആവാത്തതോടെ ഹെയ്തി പരാജയം സമ്മതിച്ചു.