ചൈന വീണു, ഇറ്റലി ക്വാർട്ടറിൽ

- Advertisement -

ഫ്രാൻസിൽ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇറ്റലി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന പോരാട്ടത്തിൽ ചൈനയെ ഏകപക്ഷീയമായ പോരിൽ തോൽപ്പിച്ചാണ് ഇറ്റലി ക്വാർട്ടറിലേക്ക് കടന്നത്. ഈ ലോകപ്പിൽ ക്വാർട്ടറിൽ കടക്കുന്ന ആറാമത്തെ യൂറോപ്യൻ ടീമാണ് ഇറ്റലി. നേരത്തെ ഫ്രാൻസ്, ഇംഗ്ലണ്ട്, സ്വീഡൻ, നോർവേ, ജർമ്മനി എന്നിവരും ക്വാർട്ടറിൽ എത്തിയിരുന്നു.

ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിക്കു വേണ്ടി 15ആം മിനുട്ടിൽ വലെന്റിനയും, 49ആ മിനുട്ടിൽ ഗല്ലിയുമാണ് ഏറ്റുമുട്ടുക. ജപ്പാനും ഹോളണ്ടും തമ്മിലുള്ള പ്രീക്വാർട്ടർ പോരിലെ വിജയികളെ ആകും ക്വാർട്ടറിൽ ഇറ്റലി നേരിടുക.

Advertisement