വനിതാ ലോകകപ്പിൽ ചൈനക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ ആണ് ചൈന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചൈനയുടെ വിജയം. ഇന്ന് ലി യിങിന്റെ ഗോളാണ് ചൈനക്ക് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ചൈന ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ ചൈനയുടെ വിജയം ജർമ്മനിയെ നോക്കൗട്ട് റൗണ്ടിൽ എത്തിച്ചു. ഒപ്പം ഫ്രാൻസിനും ഈ ജയം പ്രീ ക്വാർട്ടർ ഉറപ്പിച്ചു കൊടുത്തു. ഇനി അവസാന മത്സരം പരാജയപ്പെട്ടാലും മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും ഫ്രാൻസിന് നോക്കൗട്ടിൽ എത്താൻ ആകുമെന്ന് ഇന്നത്തെ ചൈനയുടെ വിജയം ഉറപ്പു വരുത്തി.