മഗ്ദയുടെ ഓവർഹെഡ് കിക്കിൽ ലിവർപൂളിനെ തോൽപ്പിച്ച് ചെൽസി

- Advertisement -

ഇംഗ്ലീഷ് വനിതാ ലീഗിൽ ചെൽസിക്ക് വിജയം. ശക്തരായ ലിവർപൂളിനെ നേരിട്ട നിലവിലെ ചാമ്പ്യന്മാരായ ചെൽസി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഒരു ഓവർഹെഡ് കിക്ക് ഗോളിലൂടെ ആയിരുന്നു ചെൽസിയുടെ വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 25ആം മിനുട്ടിൽ മഗ്ദ എറിക്സണാണ് ഗോൾ നേടിയത്. വലതു കാലിൽ പന്ത് ബൗൺസ് ചെയ്യിച്ച് ഒരു ഇടം കാലൻ ഓവർ ഹെഡ് കിക്കിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു മഗ്ദ.

ചെൽസിയുടെ ലീഗിലെ രണ്ടാം ജയം മാത്രമാണിത്. ഏഴു മത്സരങ്ങളിൽ നിന്ന് 10 പോയന്റ് മാത്രമെ ചെൽസിക്ക് ഇപ്പോൾ ഉള്ളൂ.

Advertisement