അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ചെൽസി വനിതകൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

20210310 201526

വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി വനിതകൾ ക്വാർട്ടറിൽ. ഇന്ന് പ്രീക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 1-1 സമനിലയിൽ പിടിച്ചതോടെയാണ് ചെൽസി ക്വാർട്ടർ ഉറപ്പിച്ചത്. സ്പാനിഷ് ലീഗിലെ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ 3-1ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ചെൽസി പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയിരുന്നു.

ഇന്ന് കരുതലോടെ കളിച്ച ചെൽസി അധികം ആക്രമണങ്ങൾ നടത്തിയില്ല. എങ്കിലും മത്സരത്തിലെ ആദ്യ ഗോൾ നേടിയത് ചെൽസി തന്നെയാണ്. 76ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മറെം മൾദെ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. അത്ലറ്റിക്കോയുടെ ഗോൾ 94ആം മിനുട്ടിൽ മാത്രമാണ് വന്നത്. സബ്ബായി എത്തിയ ലോറന്റിന്റെ വക ആയിരുന്നു ചെൽസിയുടെ ഗോൾ.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യമായി ഫുട്ബോൾ ഡയറക്ടറും ടെക്നിക്കൽ ഡയറക്ടറും
Next articleചർച്ചിൽ ബ്രദേഴ്സിന്റെ വിജയ കുതിപ്പ് അവസാനിപ്പിച്ച് കേരളത്തിന്റെ ഗോകുലം!!