വനിതാ എഫ് എ കപ്പ്; ചെൽസിയെ തോൽപ്പിച്ച് സിറ്റി ഫൈനലിൽ

വനിതാ എഫ് എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തി‌. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിലായിരുന്നു സിറ്റിയുടെ വിജയം. മത്സരം ഇന്ന് 92ആം മിനുട്ട് വരെ ഗോൾ രഹിതമായായി തുടർന്നതായിരുന്നു. പക്ഷെ ഇഞ്ച്വറി ടൈമിൽ ഒരു നിമിഷം ചെൽസിക്ക് പിഴച്ചു. ഒരു സെൽഫ് ഗോളിൽ സിറ്റിക്ക് വിജയ ഗോൾ ചെൽസി ഡിഫൻസ് സമ്മാനിച്ചു. ഫൈനലിൽ വെസ്റ്റ് ഹാമിനെ ആകും മാഞ്ചസ്റ്റർ സിറ്റി നേരിടുക. റീഡിംഗിനെ തോൽപ്പിച്ചായിരുന്നു വെസ്റ്റ് ഹാം ഫൈനലിൽ എത്തിയത്.