കാറ്റലൻ ഡെർബിയിൽ ബാഴ്സലോണ വനിതകൾക്ക് ജയം

Newsroom

വനിതാ ലാലിഗയിൽ നടന്ന കാറ്റലൻ ഡെർബിയിൽ ബാഴ്സലോണ വനിതകൾക്ക് വിജയം. ഇന്ന് എസ്പാൻയോളിനെ നേരിട്ട ബാഴ്സ വനിതകൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സയുടെ ആദ്യ ഗോൾ പിറന്നത്. 47ആം മിനുട്ടിൽ ഇനെസ് ആണ് സെൽഫ് ഗോൾ അടിച്ചത്.

73ആം മിനുട്ടിൽ അൻഡോണോവയും 81ആം മിനുട്ടിൽ മരിയോണായും ബാഴ്സക്കായി ഗോൾ നേടി. ലീഗിലെ ബാഴ്സലോണയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ അത്ലറ്റിക്ക് ക്ലബിനെയും ബാഴ്സലോണ തോൽപ്പിച്ചിരുന്നു.