ജൂനിയർ ഫുട്ബോൾ; തൃശ്ശൂരിനെ ഏഴു ഗോളുകൾക്ക് തോൽപ്പിച്ച് കോഴിക്കോട് ഫൈനലിൽ

- Advertisement -

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ ഫൈനൽ തീരുമാനമായി. ഇന്ന് വൈകിട്ട് നടന്ന രണ്ടാം സെമിയിൽ കോഴിക്കോട് വിജയിച്ചതോടെയാണ് ഫൈനലിസ്റ്റുകൾ തീരുമാനമായത്. രണ്ടാം സെമിയിൽ ഏകപക്ഷീയമായ പോരാട്ടത്തിൽ തൃശ്ശൂരിനെ തോൽപ്പിച്ച് ആണ് കോഴിക്കോട് ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് കോഴിക്കോട് സ്വന്തമാക്കിയത്. കോഴിക്കോടിനായി അനീന, മേഘ്ന എന്നിവർ ഇരട്ട ഗോളുകൾ നേടി. പ്രിസ്റ്റി, അനന്യ രാജേഷ്, ശ്രീലക്ഷ്മി എന്നിവരാണ് മറ്റി സ്കോറേഴ്സ്.

ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ കാസർഗോഡിനെ തോൽപ്പിച്ച് തിരുവനന്തപുരവും ഫൈനലിൽ എത്തിയിരുന്നു. നാളെ വൈകിട്ട് നാലു മണിക്ക് നടക്കുന്ന ഫൈനലിൽ കോഴിക്കോടും തിരുവനന്തപുരവും ഏറ്റുമുട്ടും. രാവിലെ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ കാസർഗോഡും തൃശ്ശൂരും ആകും ഏറ്റുമുട്ടുക.

Advertisement