ഫിഫയുടെ ഏറ്റവും വലിയ പുരസ്കാരമായ ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ ഈ സീസണിൽ ഏറ്റവും മികച്ച വനിതാ താരമായി ഇംഗ്ലീഷ് ഡിഫൻഡർ ലൂസി ബ്രോൺസിനെ തിരഞ്ഞെടുത്തു. അവസാന സീസണുകളിൽ ഒക്കെ നോമിനേഷനുകളിൽ സ്ഥിരമായി എത്തിയിരുന്ന ലൂസിയുടെ ആദ്യ ഫിഫ ബെസ്റ്റ് പുരസ്കാരമാണ് ഇത്. ആദ്യമായി ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്ന ഇംഗ്ലീഷ് വനിതാ താരമായി ലൂസി ഇതീടെ മാറി.
ലിയോണിനു വേണ്ടി കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനമാണ് ലൂസിയെ അവാർഡിന് അർഹയാക്കിയത്. ചാമ്പ്യൻസ് ലീഗും, ഫ്രഞ്ച് ലീഗും, ഫ്രഞ്ച് കപ്പും നേടാൻ കഴിഞ്ഞ സീസണിൽ ബ്രോൺസിനായിരുന്നു. ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ വെൻഡി റെനാർഡിനെയും മുൻ വോൾവ്സ്ബർഗ് താരവും ഇപ്പോൾ ചെൽസിയുടെ താരവുമായ ഹാർദറിനെയും മറികടന്നാണ് ലൂസി ഈ പുരസ്കാരം നേടിയത്.