വനിതാ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ബാഴ്സലോണ

20210324 201547
- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ സെമിയിലേക്ക് അടുക്കുന്നു. ഇന്ന് സ്പെയിനിൽ നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ ആണ് ബാഴ്സലോണ തോൽപ്പിച്ചത്. ശക്തരായ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഈ സീസണിൽ ബാഴ്സലോണ വനിതകൾ ഗംഭീര ഫോമിലാണ്. 25 മത്സരങ്ങൾ ഈ സീസണിൽ കളിച്ചപ്പോൾ 25ലും അവർ വിജയിച്ചു.

ഇന്ന് കളിയുടെ 34ആം മിനുട്ടിൽ ഒഷൊവോള ആണ് ബാഴ്സലോണയുടെ ആദ്യ ഗോൾ നേടിയത്. 53ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ കാൾഡെന്റി രണ്ടാം ഗോളും നേടി. 86ആം മിനുട്ടിൽ ജെന്നിയുടെ വക ആയിരുന്നു മൂന്നാം ഗോൾ. അടുത്ത ആഴ്ച മാഞ്ചസ്റ്ററിൽ വെച്ചാകും രണ്ടാം പാദ മത്സരം നടക്കുക. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്സ് അപ്പായിരുന്നു ബാഴ്സലോണ.

Advertisement