ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് ബാഴ്സലോണ

- Advertisement -

സ്പാനിഷ് വനിതാ ലീഗിൽ ബാഴ്സലോണക്ക് ഗംഭീര വിജയം. ഇന്നലെ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മഡ്രിഡിനെ നേരിട്ട ബാഴ്സലോണ അടിച്ചു കൂട്ടിയത് ആറു ഗോളുകളാണ്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയവും നേടി. അവസാന വർഷങ്ങളിൽ വനിതാ ലാലിഗയിൽ ഏറ്റവും വലിയ ശക്തികളായിരുന്നു അവരെയാണ് ഇത്ര വലിയ സ്കോറിന് ബാഴ്സലോണ തോൽപ്പിച്ചത്.

ബാഴ്സലോണക്ക് വേണ്ടി ഒഷൊവൊല ഇരട്ട ഗോളുകൾ നേടി. ഹെർമോസോ, മരിയോണ, ലാല, സില്വിയ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ ബാഴ്സലോണക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയന്റായി. കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണ റയോ വലെകാനോയോട് സമനില വഴങ്ങിയിരുന്നു.

Advertisement