ബാലാദേവിക്ക് 8 ഗോൾ, ജാർഖണ്ഡിനെ തകർത്ത് മണിപ്പൂർ സെമിയിൽ

Newsroom

അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനെ തകർത്തു കൊണ്ടായിരുന്നു മണിപ്പൂരിന്റെ സെമി പ്രവേശനം. 15 ഗോളുകളാണ് മണിപ്പൂർ ഇന്ന് അടിച്ചു കൂട്ടിയത്. രണ്ടിനെതിരെ 15 ഗോളുകളുടെ വിജയവും അവർ സ്വന്തമാക്കി. ഇന്ത്യൻ സ്ട്രൈക്കർ ബാലാദേവി ഇന്ന് എട്ടു ഗോളുകൾ ആണ് സ്കോർ ചെയ്തത്.

ഒഡെഷയും അരുണാചൽ പ്രദേശും തമ്മിലാണ് അവസാന ക്വാർട്ടർ പോരാട്ടം. നേരത്തെ തമിഴ്നാടും, റെയിൽവേസും സെമി ഫൈനലിൽ എത്തിയിരുന്നു.