AFC വനിതാ ഏഷ്യൻ കപ്പ് ഗ്രൂപ്പുകൾ തീരുമാനം ആയി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ ആകെ 12 ടീമുകളാണ് മത്സരിക്കുന്നത്. നാലു ടീമുകൾ വീതമുള്ള മൂന്ന് ഗ്രൂപ്പുകൾ ആയാകും മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് കടക്കും. ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ചൈന, ചൈനീസ് തയ്പയ്, ഇറാൻ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉണ്ട്.
കരുത്തരായ ഓസ്ട്രേലിയ ഗ്രൂപ്പ് ബിയിലാണ്. തായ്‌ലാന്റ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യയും ഗ്രൂപ്പ് ബിയിൽ ഉണ്ട്. ഗ്രൂപ്പ് സിയിൽ ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, മ്യാന്മാർ എന്നിവരും അണിനിരക്കും.
AFC വനിതാ ഏഷ്യൻ കപ്പ് ഫിഫ വനിതാ ലോകകപ്പിനുള്ള യോഗ്യതാ മത്സരമായും പ്രവർത്തിക്കും. ആദ്യ അഞ്ച് (5) രാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ഓസ്‌ട്രേലിയ ആദ്യ അഞ്ചിൽ എത്തിയാൽ ആറാം സ്ഥാനത്തുള്ള ടീമും യോഗ്യത നേടും.