ആഴ്‌സണൽ വനിതാ ടീം പരിശീലക സ്ഥാനാം നിന്ന് ജോ മൊണ്ടേമുറോ ഒഴിയും

4320

ആഴ്‌സണൽ വനിതാ ടീം പരിശീലകനായ ജോ മൊണ്ടേമുറോ ഈ സീസൺ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിയും. 2017 മുതൽ ആഴ്‌സനൽ വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ ആണ് ജോ മൊണ്ടേമുറെ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് താൻ പരിശീലക സ്ഥാനം ഒഴിയുന്നത് എന്ന് ജോ മൊണ്ടേമുറോ പറഞ്ഞു. 2017ൽ ആഴ്‌സനലിനെ ഇംഗ്ലീഷ് വനിതാ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കാൻ ജോ മൊണ്ടേമുറോക്ക് സാധിച്ചിരുന്നു. ആഴ്‌സനൽ ആണ് താൻ ജീവിതത്തിൽ എന്നും ഇഷ്ടപ്പെട്ടിരുന്ന ടീം. ആ ടീമിന്റെ പരിശീലകനായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു എന്നും ജോ മൊണ്ടേമുറോ പറഞ്ഞു. അവസാന പമ്പതു വർഷമായി താൻ പരിശീലകനായി ജോലി ചെയ്യുകയാണ്. തനിക്ക് ഒരു ഇടവേള വേണം എന്നും അത് തനിക്ക് സ്വയം റീചാർജ് ചെയ്യാൻ ഉതകും എന്നും ജോ മൊണ്ടേമുറോ പറഞ്ഞു.