ആഴ്സണൽ വിജയ കുതിപ്പിന് അവസാനമിട്ട് മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ആഴ്സണൽ വനിതകക്കുടെ സ്വപ്ന യാത്രയ്ക്ക് അവസാനമായി. വനിതാ ലീഗിൽ തുടർച്ചയായ ഒമ്പത് ജയവുമായി മുന്നേറുകയായിരുന്ന ആഴ്സണൽ ഇന്നലെ ലീഗിലെ ആദ്യ പരാജയം ഏറ്റുവാങ്ങി. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയാണ് ആണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം.

സ്റ്റാന്വേ ജോർജിയയുടെ ഇരട്ട ഗോളുകൾ ആണ് സിറ്റിയുടെ ജയം ഉറപ്പിച്ചത്. ആഴ്സണൽ ഗോൾ വല കണ്ടെത്തിയില്ല എന്നതും സിറ്റിയുടെ ജയത്തിന് മൂല്യം കൂട്ടി. 10 മത്സരങ്ങളിൽ നിന്ന് 27 പോയന്റുള്ള ആഴ്സണൽ തന്നെയാണ് ഇപ്പോഴും ഒന്നാമത് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്ക് 24 പോയന്റാണ് ഉള്ളത്.

Advertisement