ലിവർപൂൾ വനിത ടീം ക്യാപ്റ്റൻ ടെയ്ലർ ഹിന്റ്സിനെ ടീമിൽ എത്തിച്ചു ആഴ്സണൽ. ലിവർപൂൾ കരാർ അവസാനിച്ച ഹിന്റ്സിനെ ഫ്രീ ട്രാൻസ്ഫറിൽ 3 വർഷത്തെ കരാറിൽ ആണ് ആഴ്സണൽ സ്വന്തമാക്കുന്നത്. 5 വർഷത്തെ ലിവർപൂൾ കരിയറിന് ശേഷമാണ് 26 കാരിയായ ജമൈക്കൻ മധ്യനിര താരം ലിവർപൂൾ വിടുന്നത്.
2012 ൽ 12 വയസ്സുള്ളപ്പോൾ ആഴ്സണൽ അക്കാദമിയിൽ ചേർന്ന ഹിന്റ്സ് 2018 വരെ ആഴ്സണലിൽ ആയിരുന്നു. തുടർന്ന് എവർട്ടണിലേക്ക് മാറിയ താരം ആഴ്സണൽ സീനിയർ ടീമിന് വേണ്ടി ഇത് വരെ ബൂട്ട് കെട്ടിയിരുന്നില്ല. രണ്ടാം വരവിൽ യൂറോപ്യൻ ചാമ്പ്യന്മാർ ആയ ആഴ്സണലിന് വലിയ കരുത്ത് ആവും ഹിന്റ്സ്.