വിജയത്തോടെ ചാമ്പ്യന്മാർ തുടങ്ങി

ഇംഗ്ലീഷ് വനിതാ ലീഗിൽ ചാമ്പ്യന്മാരായ ആഴ്സണലിന് വിജയ തുടക്കം. ഇന്ന് നടന്ന തങ്ങളുടെ ലീഗിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിനെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. ബെത് മേഡും, റോർഡും ആണ് ആഴ്സണലിനായി ഗോളുകൾ നേടിയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് ലണ്ടണിലെ തന്നെ എതിരാളികളായ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. ബെതനി ഇംഗ്ലണ്ടാണ് ചെൽസിക്കായുള്ള വിജയ ഗോൾ നേടിയത്.