അമേച്വർ താരങ്ങളുമായി അർജന്റീന വനിതാ ലോകകപ്പിന് എത്തുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിൽ ജൂൺ ആദ്യ വാരം മുതൽ നടക്കുന്ന വനിതാ ലോകകപ്പിൽ അർജന്റീന എത്തുന്നത് അമേച്വർ താരങ്ങളുമായി. ഇന്നലെ പ്രഖ്യാപിച്ച 23 അംഗ സ്ക്വാഡിൽ ആകെ 9 പ്രൊഫഷണൽ താരങ്ങൾ മാത്രമേ ഉള്ളൂ. ബാക്കി താരങ്ങൾ ഒക്കെ അർജന്റീനയിലെ അമേച്വർ ലീഗിൽ കളിക്കുന്ന താരങ്ങളാണ്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു മത്സരം വരെ വിജയിക്കാത്ത ടീമാണ് അർജന്റീന. ഇതിനു മുമൊ 2003ലും 2007ലും ലോകകപ്പ് യോഗ്യത നേടിയിരുന്നു എങ്കിലും ഒരു മത്സരം വിജയിക്കാനായില്ല.

ലെവന്റെയുടെ താരവും അർജന്റീനയുടെ ക്യാപ്റ്റനുമായ എസ്തഫാനി ബനീനി, ലിയോണിന്റെ സ്ട്രൈക്കർ സൊലെഡാഡ് ജെയിംസ് എന്നിവരാണ് അർജന്റീന ടീമിലെ പ്രധാന താരങ്ങൾ.

Goalkeepers: Vanina Correa (Rosario Central), Gabriela Garton (Sol de Mayo), Solana Pereyra (UAI Urquiza).

Defenders: Virginia Gomez (Rosario Central), Adriana Sachs (UAI Urquiza), Gabriela Chavez (River Plate), Agustina Barroso (Madrid CFF), Natalie Juncos (free agent), Aldana Cometti (Sevilla), Eliana Stabile (Boca Juniors).

Midfielders: Miriam Mayorga (UAI Urquiza), Lorena Benitez (Boca Juniors), Dalila Ippolito (River Plate), Estefania Banini (Levante), Vanesa Santana (Logrono), Ruth Bravo (Tacon, Spain) Mariela Coronel (Granada).

Strikers: Mariana Larroquette, Belén Potassa , Milagros Menendez (UAI Urquiza), Florencia Bonsegundo (Huelva), Yael Oviedo (Rayo Vallecano), Soledad Jaimes (Lyon).