അദിതി ചൗഹാൻ ഐസ്‌ലാന്റ് ക്ലബിൽ

Img 20210416 122208
Credit: Twitter

ഇന്ത്യൻ വനിതാ ടീം ഗോൾകീപ്പർ അദിതി ചൗഹാൻ ഐസ്ലാന്റ് ക്ലബുമായി കരാർ ഒപ്പുവെച്ചു. ഐസ്ലാന്റിലെ മൂന്നാം ഡിവിഷൻ ക്ലബായ ഹമർ ഹ്വെരഗെർഡിയിലാണ് അദിതി ചൗഹാൻ കരാർ ഒപ്പുവെച്ചത്. നേരത്തെ വെസ്റ്റ് ഹാം യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദിതി. പക്ഷെ വെസ്റ്റ് ഹാമിൽ കളിക്കുമ്പോൾ അത് സെമി പ്രൊഫഷണൽ കരാർ ആയിരുന്നു.

എന്നാൽ പുതിയ ക്ലബിൽ പ്രൊഫഷണൽ കരാർ തന്നെയാണ്. യൂറോപ്യൻ ക്ലബിൽ പ്രൊഫഷണൽ കരാർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് അദിതി. ഇന്ത്യൻ സ്ട്രൈക്കറായ ബാലാ ദേവി സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിലും കളിക്കുന്നുണ്ട്. അദിതി ചൗഹാൻ ഇന്ത്യയുടെ ദേശീയ ടീമിനൊപ്പം ഉസ്ബെകിസ്താനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഗോകുലത്തിനൊപ്പം ഇന്ത്യൻ വനിത ലീഗ് കിരീടം നേടിയ താരം കൂടിയാണ് അദിതി.

Previous articleഒബാമയങ്ങിന് മലേറിയ
Next articleവിജയിക്കുമെന്ന പ്രതീക്ഷ കുറവായിരുന്നു, മില്ലറും മോറിസും ഉള്ളതിനാല്‍ ഉണ്ടായിരുന്നത് നേരിയ പ്രതീക്ഷ മാത്രം