ഒരു വൻ ഫുട്ബോൾ ടൂർണമെന്റിനു കൂടെ ഇന്ത്യ വേദി ആയേക്കും. 2022ൽ നടക്കുന്ന വനിതാ ഏഷ്യൻ കപ്പിന്റെ ആതിഥ്യം വഹിക്കാനായി ഇന്ത്യ ബിഡ് സമപ്പിച്ചിരിക്കികയാണ്. ഇന്ത്യയെ കൂടാതെ ചൈനീസ് തായ്പയ്, ഉസ്ബെക്കിസ്ഥാൻ എന്നിവരും ആതിഥ്യം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങളുടെയും ബിഡ് സ്വീകരിച്ച് എ എഫ് സി ഇനി തുടർനടപടികളിലേക്ക് കടക്കും.
വരുന്ന മൂന്ന് മാസങ്ങൾ കൊണ്ട് ഏതൊക്കെ വേദികളിലാണ് ടൂർണമെന്റ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് ഇന്ത്യ എ എഫ് സിക്ക് മുന്നിൽ വ്യക്തമാക്കും. ഇതിനു ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. ഇതിനു മുമ്പ് 1979ൽ ഇന്ത്യൻ വനിതാ ഏഷ്യൻ കപ്പിന് വേദി ആയിരുന്നു. എട്ടു ടീമുകളാകും ടൂർണമെന്റിൽ പങ്കെടുക്കുക. ഇപ്പോൾ ജപ്പാനാണ് ഏഷ്യൻ ചാമ്പ്യൻസ്. ഈ ഏഷ്യൻ കപ്പ് ഇന്ത്യയിൽ എത്തിയാൽ സാം കെർ പോലുള്ള വനിതാ ഫുട്ബോളിലെ സൂപ്പർ താരങ്ങളെ നേരിട്ട് കാണാൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു അവസരം കൂടിയാകും അത്.