വനിതാ ലീഗിൽ റെക്കോർഡ് ഇട്ട് ആഴ്സണൽ സ്ട്രൈക്കർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ തങ്ങളുടെ ആധിപത്യം തുടരുമ്പോൾ താരമായി മാറുന്നത് ഡച്ച് ഫുട്ബോളർ വിവിയെനെ മിയദമെ ആണ്. ഇന്നലെ ലിവർപൂളിനെതിരെ നേടിയ ഗോളോടെ വിവിയെന്നെ ഇംഗ്ലീഷ് വനിതാ ലീഗിൽ റെക്കോർഡ് ഇട്ടു. ഇന്നലെ വിവിയെന്നെയുടെ 20ആം ഗോളായിരുന്നു പിറന്നത്. വനിതാ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിൽ ഒരു താരം 20 ഗോളുകൾ നേടുന്നത്. 16 മത്സരങ്ങളിൽ നിന്നാൺ വിവിയെന്നെ 20 ഗോളുകൾ നേടിയത്.

22കാരിയായ വിവിയെന്നെ സീസണിൽ ഇതുവരെ 29 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഹാട്രിക്കുകളും ഈ സീസണിലെ വിവിയെന്നെ നേടി. 2017 മുതൽ ആഴ്സണലിന് ഒപ്പമുള്ള താരമാണ്. ഹോളണ്ടിന്റെ ദേശീയ ടീമിൽ ഉള്ള വിവിയെന്നെ ഇതിനകം തന്നെ ദേശീയ ടീമിനായി 50ൽ അധികം ഗോൾ നേടിയിട്ടുണ്ട്. ലീഗ് കിരീടത്തിനോട് അടുത്തു നിൽക്കുന്ന ആഴ്സണലിന്റെ പ്രധാന താരവും വിവിയെന്നെ ആണ്.