18 ഗോളുകൾ, പാകിസ്ഥാന്റെ വല കീറി ഇന്ത്യൻ U-19 ടീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. ഇന്ന് ആദ്യ ഘട്ട യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ പെൺകുട്ടികൾ പാകിസ്താനെ തകർത്തു എന്ന് തന്നെ പറയാം. 18 ഗോളുകളാണ് ഇന്ത്യൻ ഇന്ന് പാകിസ്ഥാന്റെ വലയിൽ എത്തിച്ചത്. ഒരു ഗോൾ പോലും തിരിച്ച് വാങ്ങാതെ ആയിരുന്നു ഈ വേട്ട. രണ്ടാം പകുതിയിൽ ഇറങ്ങി അഞ്ചു ഗോളുകൾ സ്കോർ ചെയ്ത രേണു കളിയിലെ താരമായി.

ആദ്യ പകുതി അവസാനിക്കുമ്പോൾ 9-0 എന്ന സ്കോറിൽ ആയിരുന്നു ഇന്ത്യ. രണ്ടാം പകുതിയിൽ 9 ഗോളുകൾ തന്നെ ഇന്ത്യ നേടി. മനീഷയും ഇന്ന് ഇന്ത്യക്കായി ഹാട്രിക്ക് നേടി. ദേവ്നെത, ദയ, റോജ, പാപ്കി, ജബമണി, സൗമ്യ എന്നിവരും ഇന്ത്യക്കായി ഇന്ന് ഗോൾ നേടി. ഇനി നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ മത്സരം.