ഇന്നലെ ഇപ്‌സ്‌വിച്ച് ടൗണിനോട് 2-1 ന് തോറ്റതിന് പിന്നാലെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് മാനേജർ ഗാരി ഒനീലിനെ പുറത്താക്കി. ഈ സീസണിൽ വോൾവ്‌സിൻ്റെ മോശം പ്രകടനങ്ങൾ ആണ് ഈ തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്. പ്രീമിയർ ലീഗിൽ ഇതുവരെ ക്ലബ്ബിന് രണ്ട് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ. അവർ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്ത് നിൽക്കുകയാണ്.
2023-24 സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജൂലെൻ ലോപെറ്റെഗുയിയിൽ നിന്ന് ചുമതലയേറ്റ ഒ’നീൽ, കഴിഞ്ഞ തവണ ടീമിനെ 14-ാം സ്ഥാനത്തേക്ക് നയിച്ചെങ്കിലും ഈ കാമ്പെയ്‌നിൽ സമാനമായ ഫലങ്ങൾ ആവർത്തിക്കുന്നതിൽ ഇതുവരെ പരാജയപ്പെട്ടു.