ഓൾഡ് ട്രാഫോർഡിൽ സരാബിയയുടെ മാസ്മരിക ഫ്രീകിക്കിൽ വോൾവ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി

Newsroom

Picsart 25 04 20 20 24 43 007


77-ാം മിനിറ്റിൽ പാബ്ലോ സരാബിയയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിന്റെ ബലത്തിൽ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വോൾവ്സ് 1-0ന്റെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഇരു ടീമുകളും പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 38 പോയിന്റുകളോടെ ഒപ്പത്തിനൊപ്പമെത്തി.

1000146710


20 വയസ്സുകാരൻ ഫ്രെഡ്രിക്സണിനെയും 18 വയസ്സുകാരൻ അമാസിനെയും സ്റ്റാർട്ട് ചെയ്ത യുണൈറ്റഡ്, ലിയോണിനെതിരായ നാടകീയ വിജയത്തിൽ നിന്ന് അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് ഇന്ന് ഇറങ്ങിയത്. കളിയിലുടനീളം മികച്ച പ്രതിരോധം കാഴ്ചവെച്ച വോൾവ്സ് അവരുടെ കളിയിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

ക്രിസ്റ്റ്യൻ എറിക്സൺ ബോക്സിന് തൊട്ടരികിൽ വെച്ച് കുൻഹയെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച ഫ്രീകിക്കിലൂടെ ആണ് സരാബിയ ഗോൾ നേടിയത്. യുവ സ്ട്രൈക്കർ ഒബി-മാർട്ടിൻ പകരക്കാരനായി ഇറങ്ങിയെങ്കിലും കളിയിൽ മാറ്റം വരുത്താനായില്ല.


ഈ ഫലത്തോടെ ഇരു ടീമുകളും 38 പോയിന്റുകളുമായി തുല്യനിലയിലാണ്, എന്നാൽ ഗോൾ വ്യത്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന യുണൈറ്റഡ് 14-ാം സ്ഥാനത്താണ്. വോൾവ്സ് 15ആം സ്ഥാനത്തും നിൽക്കുന്നു. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഈ സീസണിലെ 15-ാം ലീഗ് തോൽവിയാണ്.


ഈ തോൽവി യുണൈറ്റഡിൻ്റെ ഓൾഡ് ട്രാഫോർഡിലെ ഈസ്റ്റർ ഞായറാഴ്ചയിലെ മികച്ച റെക്കോർഡിനും അന്ത്യം കുറിച്ചു. അതേസമയം, 1979-80 സീസണിന് ശേഷം ആദ്യമായി വോൾവ്സ് ലീഗിൽ യുണൈറ്റഡിന് എതിരെ ഡബിൾ വിജയം നേടി.