ഡ്യൂറൻഡ് കപ്പ് 2025-ൽ ജംഷഡ്പൂർ എഫ്.സിക്ക് വിജയത്തുടക്കം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ നേപ്പാളിന്റെ ട്രൈഭുവൻ ആർമി എഫ്.സി.യെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പൂർ തോൽപ്പിച്ചത്. വിജയികൾക്കായി സാർഥക് ഗൊലുയി, മൻവീർ സിംഗ്, പകരക്കാരനായെത്തിയ നിഖിൽ ബർള എന്നിവർ സ്കോർ ചെയ്തപ്പോൾ, ട്രൈഭുവൻ ആർമിക്കായി ജോർജ് പ്രിൻസ് കാർക്കി, അനന്ത താമങ് എന്നിവർ ഗോളുകൾ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ പിറന്നു. നാലാം മിനിറ്റിൽ ട്രൈഭുവൻ ഗോൾകീപ്പർ സമിത് ശ്രേഷ്ഠ വരുത്തിയ പിഴവിൽ നിന്ന് സാർഥക് ഗൊലുയി ജംഷഡ്പൂരിന് വേണ്ടി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ കാർക്കി ട്രൈഭുവന് വേണ്ടി സമനില ഗോൾ നേടിയെങ്കിലും, മൻവീർ സിംഗ് ജംഷഡ്പൂരിന്റെ ലീഡ് പുനഃസ്ഥാപിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് അനന്ത താമങ് ലോംഗ് റേഞ്ചറിലൂടെ ട്രൈഭുവനായി വീണ്ടും സമനില പിടിച്ചു.
രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ നിഖിൽ ബർള 74-ാം മിനിറ്റിൽ വിജയഗോൾ നേടി.