കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ മത്സരത്തിൽ ചെന്നൈയിൻ താരം വിൽമറിന് കിട്ടിയ ചുവപ്പ് കാർഡ് തെറ്റാണെന്ന് എ ഐ എഫ് എഫ് അംഗീകരിച്ചു. ക്ലബ്ബിന്റെ അപ്പീൽ പരിഗണിച്ച കമ്മിറ്റി ആ ചുവപ്പ് കാർഡ് റദ്ദാക്കി. ഇത് മഞ്ഞ കാർഡ് മാത്രമാക്കി ചുരുക്കി.
ഫെബ്രുവരി 8 ന് ഈസ്റ്റ് ബംഗാളിനെതിരെ നടക്കാനിരിക്കുന്ന എവേ മത്സരത്തിൽ ഇതോടെ വിലമാർ ജോർദാന് കളിക്കാൻ ആകും. ബ്ലാസ്റ്റേഴ്സിനെതിരെ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ചെന്നൈയിൻ തോറ്റിരുന്നു.