ഫുൾഹാമിന്റെ സ്പാനിഷ് വിങ്ങർ അഡാമ ട്രയോറെയെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് വാക്കാൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. കരാറുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതും വൈദ്യപരിശോധനയും മാത്രമാണ് ഇനി അവശേഷിക്കുന്നത്. പ്രീമിയർ ലീഗിൽ നിലനിൽപ്പിനായി പോരാടുന്ന വെസ്റ്റ് ഹാം, പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയുടെ താല്പര്യപ്രകാരമാണ് ട്രയോറെയെ ടീമിലെത്തിക്കുന്നത്.
മുമ്പ് വോൾവ്സിൽ ട്രയോറെയെ പരിശീലിപ്പിച്ചിട്ടുള്ള നുനോയ്ക്ക് കീഴിൽ താരം വീണ്ടും ഒന്നിക്കുന്നത് ആരാധകരിൽ വലിയ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 29-കാരനായ ട്രയോറെയ്ക്ക് ഈ സീസണിൽ ഫുൾഹാമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. ലണ്ടൻ സ്റ്റേഡിയത്തിൽ നുനോയ്ക്ക് കീഴിൽ തന്റെ കരിയർ മികച്ച രീതിയിൽ പുനരാരംഭിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് താരം.









