ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തോട് അടുക്കുന്നു. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കൂടെ തോൽപ്പിച്ചതോടെ ലിവർപൂളിന് ഇനി കിരീടം നേടാൻ 6 പോയിന്റ് കൂടിയേ വേണ്ടു. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ലിവർപൂൾ വിജയിച്ചത്.

തുടക്കത്തിൽ 18ആം മിനുറ്റിൽ ലൂയുസ് ഡയസിലൂടെ ലിവർപൂൾ ലീഡ് എടുത്തു. മത്സരത്തിൽ 86ആം മിനുറ്റിൽ ഒരു സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില നേടി. ഇതോടെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തുമോ എന്ന് ഭയന്നു. എന്നാൽ അവസാന നിമിഷം വാൻ ഡൈക് നേടിയ ഗോൾ ലിവർപൂളിന് ജയം നൽകി.
ഈ ജയത്തോടെ ലിവർപൂളിന് 76 പോയിന്റ് ആയി. അടുത്ത മാച്ച് വീക്കിൽ ലിവർപൂൾ വിജയിക്കുകയും ആഴ്സണൽ പരാജയപ്പെടുകയും ചെയ്താലും ലിവർപൂളിന് കിരീടം ഉയർത്താൻ ആകും.