ടോട്ടനത്തിന്റെ കഷ്ടകാലം തുടരുന്നു, അട്ടിമറി ജയവുമായി വെസ്റ്റ് ഹാം

Wasim Akram

Resizedimage 2026 01 17 22 50 58 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് വീണ്ടും നാണം കെട്ട് ടോട്ടനം ഹോട്‌സ്പർ. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാമിനോട് ലണ്ടൻ ഡാർബിയിൽ 2-1 ന്റെ പരാജയം ആണ് ടോട്ടനം ഏറ്റുവാങ്ങിയത്. എഫ്.എ കപ്പിലും പുറത്തായ നിലവിൽ ലീഗിൽ 14 സ്ഥാനത്തുള്ള ടോട്ടനത്തിന്റെ പരിശീലകൻ തോമസ് ഫ്രാങ്കിന്റെ ജോലിയും നിലവിൽ കടുത്ത ഭീഷണിയിലാണ്. 15 മത്തെ മിനിറ്റിൽ സമ്മർവിലയുടെ ഷോട്ട് ടോട്ടനം താരത്തിന്റെ കാലിൽ തട്ടി ഗോൾ ആയതോടെ വെസ്റ്റ് ഹാം മുൻതൂക്കം നേടി. തുടർന്ന് അടുത്ത ഗോൾ നേടാനുള്ള അവസരവും വെസ്റ്റ് ഹാമിനു ലഭിച്ചു.

രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ക്രിസ്റ്റിയൻ റൊമേറോ ടോട്ടനത്തിന് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 93 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു സ്‌ട്രൈക്കർ കലം വിൽസൻ വെസ്റ്റ് ഹാമിനു വിലപ്പെട്ട വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ 18 മത് ഉള്ള വെസ്റ്റ് ഹാമിനു ലീഗിൽ നിലനിൽക്കാൻ ഓരോ പോയിന്റും വിലപ്പെട്ടത് ആണ്. അതേസമയം ഈ സീസണിലും ടോട്ടനം തങ്ങളുടെ മോശം ഫോമിൽ തന്നെ തുടരുകയാണ്.