റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് വിശ്രമിക്കുന്ന സിനദിൻ സിദാൻ എങ്ങനെ പരിശീലക രംഗത്തേക്ക് തിരിച്ചുവരണം എന്ന അഭിപ്രായം പറഞ്ഞ് മുൻ ആഴ്സണൽ പരിശീലകൻ വെങ്ങർ. സിദാന് വേണമെങ്കിൽ വീണ്ടും ഒരു വലിയ ക്ലബിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചാമ്പ്യൻസ് ലീഗിനായി മത്സരിക്കാം. പക്ഷെ സിദാൻ കുറച്ചു കൂടെ ദീർഘകാലത്തേക്കുള്ള ജോലിയിൽ കയറണമെന്നാണ് തന്റെ ആഗ്രഹം. വെങ്ങർ പറഞ്ഞു. ഒരു ടീമിനെ വളർത്തി കൊണ്ടുവരുന്ന തരത്തിൽ ഉള്ള ക്ലബിന്റെ ഭാഗമാകുന്നതായിരിക്കും സിദാന് നല്ലത് എന്നും വെങ്ങർ പറഞ്ഞു.
റയൽ മാഡ്രിഡിനായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് സിദാൻ പരിശീലക സ്ഥാനം ഒഴിഞ്ഞത്. സിദാൻ ലോകത്തെ ഏറ്റവും മികച്ച ക്ലബിലായിരുന്നു പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ സിദാം ഏത് ക്ലബ് തിരഞ്ഞെടുത്താലും അത് ലോകത്തെ രണ്ടാമത്തെ മികച്ച ക്ലബ് മാത്രമെ ആകു എന്നും വെങ്ങർ പറഞ്ഞു.
ഫുട്ബോളിന്റെ എറ്റവും ശക്തമായ സ്ഥലത്താണ് പരിശീലിപ്പിക്കേണ്ടത് എങ്കിൽ സിദാൻ ഇംഗ്ലണ്ടിലേക്ക് പോകണം. അവിടെ ഒരോ വർഷവും ആറും ഏഴും ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. വേറെ ഒരു ലീഗിലും അത് കാണാൻ കഴിയില്ല എന്നും വെങ്ങർ പറഞ്ഞു.