വെങർ ആശാൻ ഇന്ത്യയിലേക്ക്

Picsart 22 11 30 16 31 14 257

ഇതിഹാസ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങർ ഇന്ത്യയിൽ എത്തും. നിലവിൽ ഫിഫയുടെ ആഗോള ഫുട്‌ബോൾ ഡവലപ്‌മെന്റ് ടീമിന്റെ തലവൻ ആണ് വെങർ യൂത്ത് ഡവലപ്‌മെന്റിന് ഉപദേശങ്ങൾ നൽകാൻ ആണ് ഇന്ത്യയിൽ എത്തുക.

ഐ ലീഗ് ക്ലബുകളും ആയുള്ള ചർച്ചകൾക്ക് ശേഷം ആണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഈ കാര്യം അറിയിച്ചത്. ഐ ലീഗിന്റെ നിലവാരം കൂട്ടുന്നതിന് ഒപ്പം മികച്ച യൂത്ത് ടീമുകളും ലീഗുകളും ഇന്ത്യയിൽ വളർത്തിയെടുക്കുക എന്നത് അടക്കമുള്ള വലിയ ലക്ഷ്യങ്ങൾ ആണ് എ.ഐ.എഫ്.എഫിന് ഉള്ളത്.