ലോകകപ്പ് സെമി ഫൈനൽ കാണാൻ ബംഗ്ലാദേശ് താരങ്ങളെ അനുവദിക്കില്ല

Newsroom

ബംഗ്ലാദേശ് ഫുട്ബോൾ പ്രേമത്തിന് ഏറെ പേരുകേട്ട രാജ്യമാണ്. കേരളത്തിലെ പോലെ തെരുവകളിലെല്ലാം തോരണങ്ങൾ കെട്ടി ലോകകപ്പിനെ വരവേൽക്കുന്ന ഒരു സ്ഥലം കൂടിയാണ് ബംഗ്ലാദേശ്. അർജന്റീനയ്ക്ക് ഏറെ ആരാധകരും ബംഗ്ലാദേശിൽ ഉണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലും അർജന്റീന ആരാധകർ ഉണ്ട്‌. എന്നാൽ അവർക്ക് ആർക്കും ഇന്ന് സെമി ഫൈനൽ കാണാൻ ആകില്ല.

Picsart 22 12 13 21 22 23 495

നാളെ ഇന്ത്യയുമായുള്ള ടെസ്റ്റ് മത്സരം ഉള്ളതിനാൽ താരങ്ങളെ ഇന്നത്തെ സെമി ഫൈനൽ കാണുന്നതിൽ നിന്ന് കോച്ച് വിലക്കിയിരിക്കുകയാണ്. മത്സരം കാണാൻ അനുവദിക്കില്ല എന്ന് പറഞ്ഞ ബംഗ്ലാദേശ് കോച്ച് അങ്ങനെ ആരെങ്കിലും പുലരും വരെ കളി കാണുക ആണെങ്കിൽ അതെനിക്ക് വലിയ നിരാശയാകും നൽകുക എന്നും പറഞ്ഞു.

ആർക്കും പുലർച്ചെ 3 മണി വരെ ഫുട്ബോൾ കാണാൻ പറ്റില്ല, രാവിലെ 9:30ന് ടെസ്റ്റ് ആരംഭിക്കുന്നതാണ്. അതിനാൽ സെമി കാണാൻ തീരുമാനിക്കുന്നത് മണ്ടത്തരമാണ്. കളിക്കാർ അങ്ങനെ ചെയ്താൽ ഞാൻ നിരാശനാകും. ഡൊമിംഗോ പറഞ്ഞു.