വെയ്ൻ റൂണി ബർമിംഗ്ഹാം ക്ലബിന്റെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്തായി. ചുമതലയേറ്റ് മൂന്ന് മാസം ആകുന്നതിന് മുമ്പാണ് റൂണി പരിശീലല സ്ഥാനത്ത് നിന്ന് പുറത്തായത്. ലീഗിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ബർമിങ്ഹാം റൂണി ചുമതലയേറ്റ ശേഷം ആകെ 2 മത്സരങ്ങൾ ആണ് കളിച്ചത്. ആറാമത് നിന്ന് ബർമിങ്ഹാം 20ആം സ്ഥാനത്തേക്ക് താഴ്ന്നു. 15 മത്സരങ്ങളിൽ ഒമ്പതും ബർമിങ്ഹാം പരാജയപ്പെട്ടു.
ഡി സി യുണൈറ്റഡ് ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞായിരുന്നു റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരികെയെത്തിയത്. മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മുമ്പ് ഇംഗ്ലണ്ടിൽ ഡാർബി യുണൈറ്റഡിനെ പരിശീലിപ്പിച്ച് മികച്ച പ്രകടനം നടത്താൻ ആയിരിന്നു. എന്നാൽ ഡി സി യുണൈറ്റഡിലും ഇപ്പോൾ ബർമിങ്ഹാമിലും റൂണിയുടെ ടാക്ടിക്സ് ഫലിച്ചില്ല.