റയൽ മാഡ്രിഡിൻ്റെ സ്റ്റാർ വിംഗർ വിനീഷ്യസ് ജൂനിയറിന് വിലക്ക്. വലൻസിയക്കെതിരെ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ലാലിഗയിൽ രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയത്. ചുവപ്പ് കാർഡിന് ശേഷം താരത്തിന്റെ പ്രതികരണവും വിനീഷ്യസിന് തിരിച്ചടിയായി.
ലാ ലിഗയിലെ സസ്പെൻഷൻ ഉണ്ടെങ്കിലും, വിനീഷ്യസ് ജൂനിയർ ഈ ആഴ്ച്ച നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിൽ സെലക്ഷന് യോഗ്യനാണ്. എന്നിരുന്നാലും, വിലക്കിൻ്റെ ഭാഗമായി ലാസ് പാൽമാസിനും വയ്യാഡോയിഡിനും എതിരായ നിർണായക ലീഗ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.
ഈ തീരുമാനം റയൽ മാഡ്രിഡിന് തിരിച്ചടിയാണ്. വിനീഷ്യസ് അവരുടെ പ്രധാന അറ്റാക്കിംഗ് താരമാണ്.